video
play-sharp-fill

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികള്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

മലപ്പുറത്ത് നിന്ന് കാണാതായ കുട്ടികള്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍; കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ

Spread the love

കോഴിക്കോട്: മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി.

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയ്.
മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകിട്ടാണ് സഹോദരങ്ങളുടെ മക്കളെ കാണാതായത്. 10 ഉം, 5 ഉം ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ന് കണ്ടെത്തിയത്.

കോഴിക്കോട് പൊറ്റമ്മലില്‍ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകീട്ടാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. സമീപത്തുള്ള സ്ഥലത്ത് കളിക്കുകയാണെന്നാണ് രക്ഷിതാക്കള്‍ കരുതിയത്. എന്നാല്‍, ഏറെ വൈകിയിട്ടും വരാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.

എടവണ്ണ പൊലീസില്‍ പരാതി നല്‍കുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുകയും ചെയ്തു

പത്തനംതിട്ട വയ്യാറ്റുപുഴയില്‍ നിന്നും കാണാതായ ആൺകുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തി

പത്തനംതിട്ട വയ്യാറ്റുപുഴയില്‍ നിന്നും കാണാതായ ആൺകുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: പത്തനംതിട്ടയിലെ വയ്യാറ്റുപുഴയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി.

മീന്‍കുഴി സ്വദേശി റിജുവിന്റെ മകന്‍ നെഹ്‌മിയനെയാണ് കണ്ടെത്തിയത്.
വീടിന് പുറകിലായുള്ള റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന കുട്ടിയെ പൊലീസ് നടത്തിയ തിരിച്ചലിനിടെയാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് മൂന്ന് മണി മുതലാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.