പാലക്കാട് ചിറ്റൂരിൽ കാണാതായ ആറ് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി; സമീപത്തെ കുളത്തിൽനിന്നാണ് കണ്ടെത്തിയത്

Spread the love

പാലക്കാട്: ചിറ്റൂരിൽ കാണാതായ ആറ് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.

video
play-sharp-fill

21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണം ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group