വഴിയരികില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ നിലയിൽ കിട്ടിയത് അഞ്ച് പവൻ്റെ സ്വർണ്ണമാല; ഉടമയെ കണ്ടെത്തി ഏല്‍പ്പിച്ച്‌ ശുചീകരണ തൊഴിലാളി

Spread the love

തൊടുപുഴ: സത്യസന്ധതയ്ക്ക് സ്വർണത്തേക്കാള്‍ മൂല്യമുണ്ടെന്ന് തെളിയിക്കുകയാണ് ശുചീകരണ തൊഴിലാളിയായ തൊടുപുഴ സ്വദേശി ശശികല.

video
play-sharp-fill

വഴിയരികില്‍ നിന്ന് വീണുകിട്ടിയ സ്വർണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ യഥാർത്ഥ ഉടമയ്ക്ക് നല്‍കിയപ്പോള്‍ മാത്രമാണ് ശശികലയ്ക്ക് സമാധാനമായത്.
ഷെർലി എന്ന വീട്ടമ്മയുടെ അഞ്ച് പവനിലേറെ തൂക്കം വരുന്ന സ്വർണ മാലയാണ് വഴിയില്‍ കളഞ്ഞു പോയത്.

ഈ മാസം 20ന് ഫെഡറല്‍ ബാങ്കില്‍ പോയപ്പോഴാണ് ഷെർലിക്ക് മാല നഷ്ടമായത്. ബാങ്കിലെ താത്ക്കാലിക ശുചീകരണ തൊഴിലാളിയായ ശശികലയാണ് വൃത്തിയാക്കുന്നതിനിടെ ഈ മാല കണ്ടെത്തിയത്.-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഒരു തുണിയില്‍ പൊതിഞ്ഞ നിലയില്‍ എന്തോ കിടക്കുന്നു. കയ്യില്‍ എടുത്തപ്പോള്‍ തിളങ്ങുന്നു. എനിക്കാകെ വെപ്രാളമായി. അപ്പോള്‍ തന്നെ സാറിനെ വിളിച്ചു. സാർ പറഞ്ഞു താൻ വന്നിട്ട് പൊലീസ് സ്റ്റേഷനില്‍ കൊടുക്കാമെന്ന്.

അതിന്‍റെ ഉടമയുടെ കയ്യില്‍ അതെത്തുന്നതുവരെ എനിക്ക് വെപ്രാളമായിരുന്നു. ഉടമ വരണേയെന്ന് മുതലക്കുടത്ത് മുത്തപ്പനോട് ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു- ശശികല പറഞ്ഞു.