
സ്വന്തം ലേഖകൻ
പാലക്കാട് : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് അനസിനെ കാണായത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വീട്ടുകാരും എത്തിയപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം ലഭിച്ചിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തൃശൂരിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്.



