വീട്ടിൽനിന്നും ഇറങ്ങിയിട്ട് രണ്ട് ദിവസം; മലപ്പുറം തിരൂരിൽ നിന്നും കാണാതായ 15 വയസ്സുകാരനെ ഇതുവരെയും കണ്ടെത്താനായില്ല

Spread the love

മലപ്പുറം: മലപ്പുറം തിരൂരിൽ 15 വയസ്സുകാരനെ കാണാതായിട്ട് 2 ദിവസം കഴിഞ്ഞു. തിരൂർ ചമ്രവട്ടം പുതുപ്പള്ളി സ്വദേശി നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ്‌ ഷാദിൽ (15)  നെയാണ് കാണാതായത്.

22/9/2025ന് വൈകീട്ട് 6 മണിമുതൽ കുട്ടിയെ കാണ്മാനില്ല. ചുവന്ന ടീ ഷർട്ടും, മുണ്ടും വേഷം ധരിച്ച് തിരൂർ റെയിൽവേ സ്റ്റേഷനിൽ കുട്ടി എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു, റയിൽവേ സ്റ്റേഷനിൽ ഡ്രസ്സ്‌ മാറി ട്രെയിൻ കയറി ബാംഗ്ലൂർ എത്തിയതായി വിവരമുണ്ട്.

ഈ കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരൂർ പോലീസ്: 0494 242 2046

Mob: 9544 773169

          9656 030780