video
play-sharp-fill

പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങി; മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ  പണി തീരാത്ത അയൽവീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ കണ്ടെത്തി; സംഭവം കാസർകോട്

പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങി; മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ പണി തീരാത്ത അയൽവീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ കണ്ടെത്തി; സംഭവം കാസർകോട്

Spread the love

സ്വന്തം ലേഖകൻ

കാസര്‍കോട്: സ്‌കൂളില്‍ വച്ചുണ്ടായ ഒരു സംഭവത്തിൽ പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പന്ത്രണ്ടുകാരി വീട് വിട്ടിറങ്ങി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയില്‍ ഉറങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി.

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. തല്ല് കിട്ടാതിരിക്കാനായി വീടിന്റെ പിറകിലൂടെ പുറത്തേക്കു പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തിയിലായത്.സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് രാത്രി 11ന് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പിതാവെത്തി പരാതി നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിനിടെ പിതാവിനെയും കൂട്ടി നാല് പൊലീസുകാരോടൊപ്പം ബേക്കല്‍ സിഐ യു പി വിപിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി.

വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കുട്ടിയെ കാണാതായ വിവരം അറിയിച്ചു.പൊലീസും സമീപവാസികളും ചേര്‍ന്നു മുപ്പതിലേറെ വീടുകളില്‍ പരിശോധിച്ചു. ഒടുവില്‍ രാത്രി ഒന്നിനു വീടിന് 100 മീറ്റര്‍ അകലെയുള്ള പണി തീരാത്ത വീട്ടിലെ ശുചിമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. . പൊലീസ് സ്റ്റേഷനിലെത്തിച്ച് കൗണ്‍സിലിങ് നല്‍കിയ ശേഷം കുട്ടിയെ പിതാവിനോടൊപ്പം തിരിച്ച് അയച്ചു.