video
play-sharp-fill

പതിനൊന്ന് വർഷം മുമ്പ് കാണാതായി ; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ  ബെംഗളൂരുവില്‍ കുടുംബമായി താമസം ; 2011ൽ  കാണാതായ യുവതിയെയും കുഞ്ഞിനെയും ഒടുവിൽ കണ്ടെത്തി അന്വേഷണസംഘം

പതിനൊന്ന് വർഷം മുമ്പ് കാണാതായി ; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ബെംഗളൂരുവില്‍ കുടുംബമായി താമസം ; 2011ൽ കാണാതായ യുവതിയെയും കുഞ്ഞിനെയും ഒടുവിൽ കണ്ടെത്തി അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: പതിനൊന്ന് വർഷം മുമ്പ് യുവതിയെയും കുഞ്ഞിനെയും ഒടുവിൽ അന്വേഷണസംഘം കണ്ടെത്തി.ബെംഗളൂരുവില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. 2011ൽ മലപ്പുറം കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂനിറ്റ് (ഡി എം പി ടിയു) കണ്ടെത്തിയത്.

ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.11 വർഷത്തോളമായി ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. മിസ്സിംഗ് കേസുകളിൽ വർഷങ്ങളായി കാണാതായ ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം നടത്തി വന്ന അന്വേഷണത്തിലാണ് യുവതിയും കുഞ്ഞിനെയും കണ്ടെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി എം പി ടി യു നോഡൽ ഓഫീസറായ ഡി വൈ എസ് പി കെ സി ബാബുവിന്റെ നേതൃത്വത്തിൽ ഡി എം പി ടി യു അംഗങ്ങൾ ആണ് അന്വേഷണം നടത്തിയത്. സി-ബ്രാഞ്ച് എസ് ഐ-മാരായ സി വി ബിബിൻ, കെ സുഹൈൽ, അരുൺഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുസ്സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

യുവതിയെ തിരൂർ ജെ എഫ് സി എം കോടതി മുമ്പാകെയും കുട്ടിയെ സി ഡബ്ലിയു സി മുമ്പാകെയും ഹാജരാക്കി