
കൊല്ലം: കെല്ലം പള്ളിമുക്കില്‍ കാണാതായ നാല് ആണ്‍കുട്ടികളെ കണ്ടെത്തി. ബേക്കലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 8 മണി മുതലാണ് 14 വയസുള്ള നാല് ആണ്‍കുട്ടികളെ കാണാതായെന്ന് പൊലീസിന് പരാതി ലഭിക്കുന്നത്. 9 മണിക്ക് ഇവർ കൊല്ലം റെയിൽവേ സ്റ്റേഷനില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൂടാതെ എറണാകുളം ഭാഗത്തേക്കുള്ള ട്രയിയിനിലാണ് കുട്ടികൾ കയറിയതെന്ന സൂചനയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബേക്കലില്‍ നിന്ന് ഇവരെ കണ്ടെത്തിയത്.