കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി; ചിങ്ങവനം പൊലീസ് നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്തിയത് പായിപ്പാടിന് അടുത്ത് ആഞ്ഞിലിത്താനത്തുനിന്ന്

Spread the love

കോട്ടയം: കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. പായിപ്പാടിന് അടുത്ത് ആഞ്ഞിലിത്താനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുറിച്ചി ചാമക്കുളം ശശിഭവനിൽ സനുവിന്റെയും ശരണ്യയുടെയും മകൻ അദ്വൈതിനെ രാവിലെ മുതൽ കാണാതാവുകയായിരുന്നു.

രാവിലെ ട്യൂഷന് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. എന്നാൽ കുട്ടി ട്യൂഷൻ ക്ലാസ്സിൽ എത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ചിങ്ങവനം പൊലീസ് നടത്തിയ തെരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്.