കരമനയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച കാണാതായ 14 കാരിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് ഹൈദരാബാദില്‍ നിന്ന്

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം  കരമനയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച കാണാതായ 14കാരിയെ കണ്ടെത്തി. കരമന കരിമുകള്‍ സ്വദേശി ലക്ഷ്മിയെയാണ് ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയത്. കരമന പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

video
play-sharp-fill

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ലക്ഷ്മി വീട്ടില്‍ നിന്നിറങ്ങിയത്. കുട്ടി തനിയെ വീട് വീട്ടിറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടി തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും പൊലീസിന് അന്വേഷണത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് റെയില്‍വേ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.