
മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ നിന്ന് 16കാരനെ കാണാതായിട്ട് ആറ് ദിവസം. ചീക്കോട് സ്വദേശി മുഹമ്മദ് ആദിലിനെയാണ് കാണാതായത്.
ഈ മാസം 10ന് പിതാവിൻ്റെ സ്കൂട്ടർ എടുത്താണ് ആദിൽ പുറത്തുപോയത്. അന്ന് രാവിലെ ചെന്നൈയിലേക്കുള്ള ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്നത് ഒരാള്‍ കണ്ടിരുന്നു.
10ന് രാവിലെ വീടുവിട്ടിറങ്ങിയ ആദില്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തലേന്ന് രാത്രി ഫോണിനെ ചൊല്ലി ഉമ്മയുമായി വഴക്കിട്ടിരുന്നു. 10ന് പുലർച്ചെ നവീട്ടുകാരറിയാതെ പിതാവിന്‍റെ സ്കൂട്ടിയും എടുത്തിട്ടാണ് പോയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാഹനം കണ്ടെത്തി. രാവിലെ 10.30ഓടെ ചെന്നൈയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നത് ഒരാള്‍ കണ്ടിരുന്നു. സംഭവത്തില്‍ വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group