പത്താം വയസ്സിൽ നാടുവിട്ടു; വർഷങ്ങൾക്ക് ശേഷം പാനൂര്‍ വിളക്കോട്ടൂർ സ്വദേശി ഹമീദ്  (75) ബന്ധുക്കളെ തേടുന്നു

Spread the love

പത്താംവയസ്സില്‍ നാടുവിട്ട വിളക്കോട്ടൂർകാരൻ വർഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെ തേടുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അന്വേഷണം നടത്തുന്നത്.ആന്ധ്രയില്‍ നിന്നും പാനൂർ വിളക്കോട്ടൂർ സ്വദേശി ഹമീദാണ്  (75) ആണ് ഉറ്റ ബന്ധുക്കളെ കാണാൻ ആഗ്രഹവുമായി രംഗത്ത് വന്നത്.60 വർഷം മുൻപ് തൻ്റെ പത്താമത്തെ വയസ്സില്‍ കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത വിളക്കോട്ടൂരില്‍ നിന്നും നാട് വിട്ട അബ്ദുള്‍ ഹമീദിനെ കുറിച്ചു ബന്ധുക്കള്‍ക്ക് വിവരമൊന്നുമില്ലായിരുന്നു.

ആന്ധ്രയിലെ ഹിന്ദുപൂരില്‍ ഒരു പള്ളിയില്‍ വർഷങ്ങളായി മുഅദ്ദിനായി ജോലി ചെയ്യുന്ന ഇയാള്‍ പള്ളിയിലെത്തിയ മലപ്പുറം സ്വദേശി നസീഫുമായി പരിചയപ്പെട്ടപ്പോഴാണ് സ്വദേശത്തെ കുറിച്ച്‌ വിവരിച്ചത്. പിതാവിൻ്റെ പേര് ഫക്രു എന്നാണെന്നും അന്ന് രണ്ട് അനിയൻമാർ ഉണ്ടായിരുന്നുവെന്നും ഉമ്മ നേരത്തെ മരണപ്പെട്ടിരുന്നതായും ഇയാള്‍ പറയുന്നു.പാനൂരിനടുത്ത വിളക്കോട്ടൂർ എന്ന സ്ഥലത്ത് ഒരു പള്ളിയുടെ പിറകിലാണ്‌ അന്ന് വീട് ഉണ്ടായിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. മറ്റു വിവരങ്ങള്‍ ഓർമ്മയില്ല. ആന്ധ്രയില്‍ വിവാഹം കഴിച്ച ഇയാള്‍ക്ക് ആ ബന്ധത്തില്‍ നാലു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുണ്ട്. 40 വർഷം മുൻപ് തൻ്റെ ഭാര്യ മരണപ്പെട്ടതായും ഹമീദ് പറയുന്നു. തിരിച്ചറിയുമെങ്കില്‍  ബന്ധുക്കളെ ഒരുവട്ടമെങ്കിലും കാണാൻ ഇയാള്‍ക്ക് ആഗ്രഹമുണ്ട്.

 

ഫോണ്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9746169778