വടക്കാഞ്ചേരി: കുട്ടികള്‍ക്ക് പുസ്തകം വാങ്ങാൻ വീട്ടില്‍ നിന്നിറങ്ങിയ ഭാര്യയെ കാണാനില്ല പരാതിയുമായി ഭർത്താവ്. ചീക്കോട് സ്വദേശി സുല്‍ത്താന്റെ ഭാര്യ റജീന(30)യെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.
കുട്ടികള്‍ക്കുള്ള പാഠ പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന രാവിലെ വീട്ടില്‍ നിന്നിറങ്ങിയതെന്നും, ഭാര്യക്ക് ചെറുതായി മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പാലക്കാട് വടക്കഞ്ചേരി പൊലീസില്‍ സുൽത്താൻ നല്‍കിയ പരാതിയില്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. കയ്യിലുള്ളത് 4,500 രൂപ മാത്രമാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group