കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ ഏഴാംക്ലാസ് വിദ്യാര്‍ഥിയെ പുനെയില്‍ കണ്ടെത്തി

Spread the love

കോഴിക്കോട്: സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുനെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു.

പുണെയിലും ബിഹാറിലും ഝാര്‍ഖണ്ഡിലും അന്വേഷണം നടത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയില്‍ കുട്ടിയുടെ ചിത്രം പതിഞ്ഞിരുന്നു. തിങ്കളാഴ്ച 11 മണിയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും സ്ഥിരീകരണമുണ്ടായിരുന്നു. നാലാം പ്ലാറ്റ്‌ഫോമില്‍നിന്നുള്ള ദൃശ്യം പോലീസിന് ലഭിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂള്‍ ഹോസ്റ്റലിലെ ഒന്നാം നിലയില്‍നിന്ന് ലൈനില്‍ തൂങ്ങിയാണ് കുട്ടി താഴേക്ക് ഇറങ്ങിയത്. താഴെ വീണാല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കിടക്ക നിലത്തിട്ട ശേഷമാണ് ചാടിയത്.