ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി.
സൂര്യ അനില്‍കുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോമിൽ താമസിച്ചിരുന്ന കുട്ടികളാണ് ഇവർ. പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കുട്ടികള്‍ രണ്ട് പേരും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാണാതായ പെൺകുട്ടികളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group