play-sharp-fill
ഓസ്ട്രേലിയയിൽ നിന്നും അവധിക്കെത്തി; മൂന്നു വയസ്സുകാരനെക്കുറിച്ച് ഒരു വിവരവുമില്ല

ഓസ്ട്രേലിയയിൽ നിന്നും അവധിക്കെത്തി; മൂന്നു വയസ്സുകാരനെക്കുറിച്ച് ഒരു വിവരവുമില്ല

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തിലെ മഹാപ്രളയത്തിൽ കുടുങ്ങിയ പതിനായിരങ്ങൾക്കൊപ്പം ഓസ്ട്രേലിയയിൽ നിന്നും അമ്മയ്ക്കൊപ്പം അവധിക്കെത്തിയ മൂന്നുവയസ്സുകാരനും. ചെങ്ങന്നൂരിനു സമീപം താമസിക്കുന്ന ഇവരെക്കുറിച്ച് ഒരു വിവരവുമില്ല. ചെങ്ങന്നൂർ പ്രാവിൻകൂടിനു സമീപമാണ് ഇവരുടെ വീട്. ജയ്ഡൻ ചാണ്ടി (3) എന്ന കുട്ടി പിതാവിന്റെ മാതാപിതാക്കളായ ചാണ്ടി ജോർജ്, മറിയാമ്മ ജോർജ് എന്നിവർക്കൊപ്പമായിരുന്നു താമസിച്ചത്. നാലു ദിവസമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല.

ഇവരുടെ വീടിനു സമീപത്തേക്ക് വരട്ടാറിലെ കുത്തൊഴുക്കിനെത്തുടർന്ന് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. ഇന്നലെ നേവിയുടെ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ഇവിടേക്കു രാത്രിയെത്താൻ നടത്തിയ ശ്രമം മോശം കാലാവസ്ഥയെത്തുടർന്ന് ഒഴിവാക്കി. ടോറസ് ലോറികളുമായി പോകാനുള്ള ശ്രമവും വിഫലമായി. ഈ പ്രദേശത്ത് നൂറോളം പേരാണ് സമാനരീതിയിൽ കുടങ്ങിക്കിടക്കിയിരിക്കുന്നത്. കുട്ടിയും പ്രായമായ മാതാപിതാക്കളും വീടിന്റെ ടെറസ്സിലാണ് കഴിച്ചു കൂട്ടുന്നതെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ഇവരുടെ താമസസ്ഥലത്തിന്റെ ലൊക്കേഷൻ ലഭ്യമായിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരാനായിട്ടില്ല. അവശ്യസാധനങ്ങളുടെ അഭാവവും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ നിന്നെത്തിയ കുട്ടിയുടെ മാതാവ് ദുരിതാശ്വാസകേന്ദ്രങ്ങൾ കയറിയിറങ്ങുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും വിവരം കിട്ടുന്നവർ 9387386978 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group