
മിസ്ഡ് കോൾ പ്രണയം : മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡനം ; യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
കാസർകോട്: മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട നാല് ദിവസത്തോളം മംഗളൂരുവിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. കാസർഗോഡുകാരിയായ യുവതിയുടെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. മലപ്പുറം പെരിന്തൽമണ്ണയിലെ റിസാ(28)മിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
മിസ്ഡ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പറയുന്നു. പിന്നീട് ഇത് അടുത്ത ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് മംഗളൂരുവിലും മറ്റും പോയത്. മയക്കുമരുന്ന് നൽകിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇതേ യുവതിയുടെ പരാതിയിൽ ഒരുവർഷം മുമ്പ് മറ്റു രണ്ട് പേർക്കെതിരെ പീഡനത്തിന് കേസുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :