video
play-sharp-fill
മിസ്ഡ് കോൾ  പൊല്ലാപ്പായി ; ഒരുമാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

മിസ്ഡ് കോൾ പൊല്ലാപ്പായി ; ഒരുമാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: മിസ്ഡ് കോൾ ഒടുവിൽ പൊല്ലാപ്പായി. ഒരു മാസത്തിലേറെയായി യുവതിയെ ശല്യം ചെയ്ത മധ്യവയസ്‌കൻ ഒടുവിൽ പൊലീസ് പിടിയിൽ. യുവതിയെ ഒരു മാസത്തിലേറെ ശല്യം ചെയ്ത ‘കോളറെ’ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നന്താനം കോളനി പുത്തൻകണ്ടം മധുസൂദനൻ (50) ആണ് അറസ്റ്റിലായത്. അറിയാതെ നമ്പർ തെറ്റി മധുസൂദനന് ഒരു മിസ്ഡ് കോൾ പോയി. പിന്നീടുള്ള ദിവസങ്ങളിൽ ഇയാൾ നിരന്തരം യുവതിയെ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു.

ഇയാളുടെ ശല്യം സഹിക്കവയ്യാതെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ നിർദേശപ്രകാരം യുവതി മധുസൂദനനെ ബസ് സ്റ്റാൻഡിൽ വിളിച്ചു വരുത്തി. എന്നാൽ യുവതിയെ ഭർത്താവിനൊപ്പം കണ്ട ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഭർത്താവ് പിടികൂടി കരണത്ത് അടികൊടുത്തു. പിന്നാലെ പൊലീസ് എസ്.എച്ച.്ഒ വി.എ സുരേഷ്‌കുമാർ, എസ്‌ഐ തോമസ് സേവ്യർ, സി.പി.ഒ സി മനോജ് കുമാർ എന്നിവർ ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group