video
play-sharp-fill

അനുകൂല വിധിയ്ക്ക് കൈക്കൂലി;  ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ കേസ്,  വീട്ടിൽ നിന്നും രേഖകൾ കണ്ടെടുത്തു

അനുകൂല വിധിയ്ക്ക് കൈക്കൂലി; ഹൈക്കോടതി ജഡ്ജിക്കെതിരെ സിബിഐ കേസ്, വീട്ടിൽ നിന്നും രേഖകൾ കണ്ടെടുത്തു

Spread the love

 

സ്വന്തം ലേഖകൻ

ലക്‌നോ: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എസ്.എൻ. ശുക്ലയ്‌ക്കെതിരെ കൈക്കൂലി ആരോപണത്തെ തുടർന്ന് സിബിഐ കേസെടുത്തു.
പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ട കേസിൽ അനുകൂലമായി വിധിപറയാൻ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണു കേസ്.സംഭവവുമായി ബന്ധപ്പെട്ട് ഖുദ്ദൂസിയെ 2017 സെപ്റ്റംബറിൽ അറസ്റ്റു ചെയ്തിരുന്നു. വ്യാഴാഴ്ച രണ്ടു ജഡ്ജിമാരുടെയും വീട്ടിലെത്തി സിബിഐ സംഘം പരിശോധന നടത്തി. ഇവരുടെ പക്കൽനിന്ന് ആവശ്യമായ രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് സിബിഐ അറിയിച്ചത്.

2017-ൽ ലക്‌നോവിലെ ജിസിആർജി മെഡിക്കൽ കോളജിന് അഡ്മിഷൻ നടത്തുന്നതിനായി താൻ ഉൾപ്പെട്ട ബെഞ്ചിൻറെ വിധി തിരുത്തിയെന്നാണ് ജസ്റ്റീസ് ശുക്ലക്കെതിരെയുള്ള പരാതി. 2017-2018 അധ്യായന വർഷം അഡ്മിഷൻ നടത്താൻ സ്വകാര്യ മെഡിക്കൽ കോളജിനെ അനുവദിക്കുന്നതിൽ നിന്നു ഹൈക്കോടതിയെ വിലക്കി കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ശുക്ലയുടെ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുക്ലയ്ക്കു പുറമെ ഒഡിഷ ഹൈക്കോടതി ജഡ്ജി ഐ.എം. ഖുദ്ദൂസി, പ്രസാദ് മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട ഭവൻ പാണ്ഡെ, ഭവൻ പ്രസാദ് യാദവ്, പലാശ് യാദവ്, സുദീർ ഗിരി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്.നേരത്തെ, ശുക്ലയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അനുമതി നൽകിയിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സിറ്റിംഗ് ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി അനുവാദം നൽകിയത്.

ശുക്ല കുറ്റക്കാരനാണെന്ന് ജഡ്ജിമാരുടെ പാനൽ കണ്ടെത്തിയിരുന്നു. സിറ്റിംഗ് ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റീസിൻറെ അനുമതിയില്ലാതെ കേസ് ഫയൽ ചെയ്യാൻ കുഴിയില്ല. ശുക്ലയ്‌ക്കെതിരെ കേസെടുക്കാൻ അനുമതി നൽകണമെന്ന് സിബിഐ ചീഫ് ജസ്റ്റീസിന് കത്തയച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.പ്രസാദ് എജ്യൂക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ കേസിൽ മുൻ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.