പാക്, ചൈന അതിർത്തികളിൽ ശക്തമായ ഇന്ത്യൻ പടയൊരുക്കം; പാക് ആക്രമണം തടയാൻ മിസൈൽ കവചം ഒരുക്കി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്, ചൈന അതിർത്തികളിൽ ഇന്ത്യൻ പടയൊരുക്കും. പടിഞ്ഞാറ് നിന്ന് പാകിസ്ഥാനും വടക്ക്, കിഴക്കൻ അതിർത്തികളിൽനിന്നു ചൈനയും പ്രതികരിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ ഇന്ത്യൻ സേനാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്. പഞ്ചാബിലുള്ള അംബാല, ഹൽവാര, ആദംപുർ, പഠാൻകോട്ട് വ്യോമതാവളങ്ങൾ പാകിസ്ഥാനെ ലക്ഷ്യമിട്ടു നിലയുറപ്പിക്കും.
ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ വ്യോമസേനാ കമാൻഡിന്റെ നേതൃത്വത്തിലാവും സേനാ നടപടികൾ. ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യയുടെ വ്യോമ പ്രത്യാക്രമണത്തിനു മേഘാലയ തലസ്ഥാനമായ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ വ്യോമസേനാ കമാൻഡ് നേതൃത്വം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിർത്തി കടന്നുള്ള വ്യോമാക്രമണത്തിനു പാകിസ്ഥാൻ മുതിർന്നാൽ ശക്തമായി നേരിടുന്നതിനുള്ള മിസൈൽ കവചവും ഇന്ത്യ ഒരുക്കിയിട്ടുണ്ട്.