
കോട്ടയം: ഛത്തീസ്ഗഢിലെ മിഷനറി കന്യാസ്ത്രീകൾക്ക് ഭാരതത്തിൻ്റെ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശവും നല്കണമെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് .
താത്കാലികമായ ജാമ്യം അല്ല കേസ് തന്നെ ഇല്ലാതെയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഛത്തീസ്ഗഢിലെ നീതിനിക്ഷേധത്തിനെതിരേ കേരളാകോൺഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. കെ.പി ജോസഫ് മുഖ്യപ്രഭാഷണം നടത്തിപാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ പ്രമോദ് കടന്തേരി,അനു പാടകശ്ശരി, കൊച്ചുമോൻ പറങ്ങോട്, ബി.എ ഷാനവാസ് , ബിജു

Whatsapp Group 1 | Whatsapp Group 2 |Telegram Group
താനത്ത്, അഡ്വ കെ.എം ജോർജ്ജ്, അഡ്വ.അനൂപ് കങ്ങഴ, ജയിംസ് കാലാവടക്കൻ,, കെ.വി ജയിംസ്, ബേബി പാലത്തിങ്കൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജെയിംസ് വട്ടപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.