ബസിനുള്ളിൽ മോശമായി പെരുമാറി ; യുവാവിനെ കൈകാര്യം ചെയ്ത് യുവതി; ബസിൽ നിന്ന് ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ട് യുവാവ് ; യുവാവിനെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ഏനാത്ത് കെഎസ്ആർടിസി ബസ്സിനുള്ളിൽ യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ കേസെടുത്തു. അടൂരിൽ നിന്നും കൊട്ടാരക്കരയ്ക്ക് പോയ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.

കൊല്ലം കരിക്കോട് സ്വദേശി ഷാനിർ (42) നെതിരെയാണ് ഏനാത്ത് പോലീസ് സ്വമേധയാ കേസെടുത്തത്. മോശമായി പെരുമാറിയ ഷാനീറിനെ യാത്രക്കാരി തന്നെ കൈകാര്യം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ ബസിൽ നിന്ന് ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു. യുവതി പരാതി നൽകിയില്ലെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.