
കോട്ടയം ∙ അഭിഭാഷകയും മക്കളും മീനച്ചിലാറ്റിൽ മുങ്ങിമരിച്ച സംഭവത്തിന്റെ പോസ്റ്റ്മോർട്ടത്തെപ്പറ്റി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ പൊലീസ് നടപടിക്ക് തുടക്കം. അയർക്കുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിസ്മോൾ തോമസ് (ജെസി – 34), മക്കളായ നേഹ ആൻ ജിമ്മി (5), നോറ ലിസ് ജിമ്മി (2) എന്നിവർ ഇക്കഴിഞ്ഞ ഏപ്രിൽ 15–നാണ് മരിച്ചത്. മക്കളെയും കൂട്ടി ആറ്റിൽച്ചാടി മരിച്ചെന്നാണ് കേസ്.
ജിസ്മോളുടെ ഭർത്താവ് ജിമ്മി, ജിമ്മിയുടെ പിതാവ് ജോസഫ് എന്നിവരെ ഗാർഹിക പീഡനമടക്കമുള്ള കുറ്റം ചുമത്തി ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ‘
ജിസ്മോളുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട് എന്ന പ്രചാരണത്തിനെതിരെയാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഗാന്ധിസ്ക്വയറിൽ 30നു രാവിലെ 10 മുതൽ ഒന്നു വരെ പ്രതിഷേധ ധർണ നടത്തുമെന്നു ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.