video
play-sharp-fill

കൊവിഡ് ബാധിച്ച കുഞ്ഞുങ്ങൾക്ക് ഭീഷണി ഉയർത്തി സംസ്ഥാനത്ത് മിസ്ക് രോഗബാധ പടരുന്നു; 4 മരണം; പനി, വയറു വേദന, ‌ ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ പ്രധാന ലക്ഷണങ്ങൾ; അതീവ ജാ​ഗ്രത മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

കൊവിഡ് ബാധിച്ച കുഞ്ഞുങ്ങൾക്ക് ഭീഷണി ഉയർത്തി സംസ്ഥാനത്ത് മിസ്ക് രോഗബാധ പടരുന്നു; 4 മരണം; പനി, വയറു വേദന, ‌ ത്വക്കിൽ ചുവന്ന പാടുകൾ എന്നിവ പ്രധാന ലക്ഷണങ്ങൾ; അതീവ ജാ​ഗ്രത മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (മിസ്ക്) രോഗബാധ പടരുന്നു. കൊവിഡ് ബാധിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനാണ് മിസ്ക് പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത്.

രോ​ഗം ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ നാല് കുട്ടികൾ മരണമടഞ്ഞതായി അധികൃതർ അറിയിച്ചു. കൊവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീർകെട്ടാണ് മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം എന്ന മിസ്ക്. പനി, വയറു വേദന, ‌ ത്വക്കിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ വിനോദിന്റെയും വിദ്യയുടെയും മകൻ ഏഴ് വയസുകാരനായ അദ്വൈത് കഴിഞ്ഞ ദിവസം മിസ്ക് ബാധിച്ച് മരണമടഞ്ഞിരുന്നു. തുടക്കത്തിൽ ചികിൽസിച്ച സ്ഥലങ്ങളിൽ നിന്നൊന്നും രോഗം കണ്ടെത്താനായില്ലെന്നും പിന്നീട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില മോശമായെന്നും മാതാപിതാക്കൾ പറഞ്ഞു.

രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിൽസ തേടുകയെന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനുള്ള പ്രതിവിധി. മിസ്ക് രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായി സംസ്ഥാനത്തെ ഡോക്ടർമാർക്ക് പ്രത്യേകം പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മിസ്ക് ലക്ഷണങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.