റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം ; എതിർ ദിശയിൽ നിന്നും വന്ന ട്രെയിനിടിച്ച് ആറ് പേർ മരിച്ചു

Spread the love

മിർസാപൂർ : ഉത്തർപ്രദേശ് മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേർ മരിച്ചു.

video
play-sharp-fill

ചുനാർ റെയിൽ വേ സ്റ്റേഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ചോപാൻ-പ്രയാഗ്രാജ് എക്സ്പ്രസ് ട്രെയിനിൽ വന്നിറങ്ങിയ യാത്രക്കാർ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ എതിൽ വശത്തുകൂടി പാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഈ സമയം എതിർദിശയിൽ നിന്ന് വന്ന നേതാജി എക്സ്പ്രസ് യാത്രക്കാരെ ഇടിക്കുകയായിരുന്നു. കാർത്തിക പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group