പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയർ പൊട്ടി, പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

Spread the love

കോഴിക്കോട് : പിന്നിലെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാനില്‍ നിന്നും ഡ്രൈവർക്കും ക്ലീനർക്കും അത്ഭുതകരമായ രക്ഷ.

video
play-sharp-fill

കോഴിക്കോട് ഈങ്ങാപ്പുഴക്ക് സമീപം ലോക്കരയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

പച്ചക്കറിയുമായി വരികയായിരുന്ന വാഹനത്തിന്റെ പിറകിലെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. വാഹനം റോഡിലേക്ക് മറിഞ്ഞു. സുല്‍ത്താൻ ബത്തേരി ബീനാച്ചി സ്വദേശികളായ ഡ്രൈവറും, ക്ലീനറും പരുക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group