മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്;നിർമാണ പുരോഗതി മന്ത്രി ഒ ആര്‍ കേളു വിലയിരുത്തി

Spread the love

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ പുൽപ്പാറ ഡിവിഷനിൽ നിർമിക്കുന്ന ടൗണ്‍ഷിപ്പിന്റെയും മാതൃക വീടുകളുടെയും നിര്‍മാണ പുരോഗതി പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ ആര്‍ കേളു വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യ സമയത്ത് പൂര്‍ത്തിയാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി നിര്‍ദേശം നല്‍കി. അഞ്ച് സോണുകളായി തിരിച്ച് നിര്‍മാണം നടക്കുന്ന എല്‍സ്റ്റണില്‍ ആദ്യ സോണില്‍ 140 വീടുകളാണ് നിര്‍മിക്കുന്നത്. ആദ്യ സോണിലെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏഴു സെന്റ് വീതമുള്ള 99 പ്ലോട്ടുകള്‍ തിരിച്ചു. ഇതില്‍ 30 വീടുകളുടെ അടിത്തറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പിന്റെ ഭാഗമായി കെ എസ് ഇ ബി നിര്‍മ്മിക്കുന്ന 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്സ്ഥല പരിശോധന നടത്തി.

video
play-sharp-fill