ആരോ​ഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. ഹാരിസ്;വകുപ്പിൽനിന്നും ഉപകരണങ്ങൾ നഷ്ടപ്പെടുകയോ ഉപകരണങ്ങൾ കേടാവുകയോ ചെയ്തിട്ടില്ല;അന്വേഷണം നടക്കട്ടെ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാനില്ലെന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ.ഹാരിസ്. ഉപകരണങ്ങൾ എല്ലാ വർഷവും ഓഡിറ്റ് ചെയ്യുന്നതാണ്. ഉപകരണങ്ങൾ ഒന്നും കാണാതായിട്ടില്ല. 14 ലക്ഷം രൂപ വിലവരുന്നതാണ് ഓസിലോസ്കോപ്പ്. ആ ഉപകരണത്തിന്റെ എല്ലാ ഭാഗങ്ങളും ഉണ്ട്. ഉപകരണങ്ങൾ കേടാക്കിയിട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. എന്നാൽ, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരുന്നു. ഉപകരണങ്ങൾ കേടായെന്ന് വിദഗ്ധസമിതി പറയാൻ ഇടയില്ല.

മന്ത്രി പറഞ്ഞ കാര്യത്തിൽ അന്വേഷണം നടന്നോട്ടെയെന്നും ഡോ.ഹാരിസ് പറഞ്ഞു. വകുപ്പിൽനിന്നും ഉപകരണങ്ങൾ നഷ്ടപ്പെടുകയോ ഉപകരണങ്ങൾ കേടാവുകയോ ചെയ്തിട്ടില്ല. ഇത് എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണ്. വകുപ്പ് മേധാവി എന്ന നിലയിൽ തനിക്ക് അക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ട്. വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ടിൽ അങ്ങനെ ഉണ്ടാകാൻ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം.