
കോട്ടയം: വിഷമിക്കേണ്ട. ദീപയുടെ കുട്ടിയെ ചികിത്സിക്കുന്ന,
കോട്ടയത്ത് നിന്നും ട്രാൻസ്ഫർ ആയ ഡോക്‌ടറുമായി സംസാരിച്ചു. ഡോക്ടർ ദീപയെ നേരിട്ട് വിളിക്കും. ആരോഗ്യമന്ത്രി ഈ മറുപടി ദീപക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമല്ല.
രണ്ടു വർഷം ആയിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി ഡോക്ടറുടെ ചികിത്സയിലാണ് ദീപ രാജേഷിൻറെ മകൾ.
കുഞ്ഞിനെ ചികിൽസിച്ചിരുന്ന ഡോക്ടർ തിരുവനന്തപുരത്തു പ്രിൻസിപ്പൽ ആയി പോയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെയാണ് ദീപ ആരോഗ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കമന്റായി കുഞ്ഞിന്റെ വിവരങ്ങൾ കുറിച്ചത്. ഇതിനു മന്ത്രി മറുപടി നൽകുകയും കുട്ടിയെ ചികിത്സിക്കുന്ന, അവിടെ നിന്നും ട്രാൻസ്ഫർ ആയ ഡോക്‌ടറുമായി സംസാരിച്ചു എന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെ കൊച്ചിനെ രണ്ടു വർഷം ആയിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി ഡോക്ടറുടെ ചികിത്സയിൽ ആയിരുന്നു. മൂന്നു മാസം കൂടുമ്പോൾ ആണ് കാണിച്ചു കൊണ്ടിരുന്നത്.
കഴിഞ്ഞ മൂന്ന് മാസം മുൻപ് പോയപ്പോ അവൾക്കു സ്കാൻ ചെയ്യാൻ എഴുതി തന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച സ്‌കാൻ ചെയ്ത റിപ്പോർട്ടുമായി വെളുപ്പിനെ 5ആയപ്പോ ഓട്ടോയിൽ കൊച്ചിനെയും കൊണ്ട് പോയി അപ്പൊ തൊട്ട് 7.30വരെ ഒരേ നിൽപ്പ് നിന്ന് ചീട്ട് എടുക്കാൻ കയറി യപ്പോ അവര് പറയുവാ ഡോക്‌ർ തിരുവനന്തപുരത്തു പ്രിൻസിപ്പൽ ആയി കിട്ടി പോയി.
ഇപ്പൊ നിലവിൽ ഇവിടെ ഡോക്ടർ ഇല്ല എന്ന്. അത് കേട്ടപ്പോ ആകെ തകർന്നു പോയി. കൊച്ചിന് അതിലേറെ വിഷമം. സാധാരണക്കാരന് മെഡിക്കൽ കോളേജ് വലിയ ആശ്വാസം ആണ്. പ്രൈവറ്റ് ഹോസ്‌പിറ്റലിൽ കൊണ്ട് പോയി ചികിൽസിക്കാൻ നിവൃത്തി ഇല്ല.
മുന്നോട്ട് അവളുടെ ചികിത്സക്ക് എന്ത് ചെയ്യും എന്നോർത്ത് ആകെ വിഷമിക്കുകയാണ്. കഴിച്ചു കൊണ്ടിരുന്ന മരുന്ന് ആ ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലെ കഴിക്കേണ്ടത്. ചീട്ട് എടുക്കുന്നിടത് കാര്യം വിശദമായി ചോദിക്കാം എന്ന് വെച്ച് ചോദിച്ചപ്പോ വ്യക്തമായ മറുപടി അവർക്കും ഇല്ല. അവിടെ ആരോടു ചോദിക്കാൻ. ഇപ്പൊ ആകെ ടെൻഷൻ ആയി. തിരുവനന്തപുരം ഒക്കെ പോയി എങ്ങനെ കാണിക്കും. പ്രിയ മേഡം എങ്ങനെ എങ്കിലും ഇതിനൊരു പരിഹാരം കണ്ടെത്തി തരാമോ..’ എന്നായിരുന്നു ദീപയുടെ കമന്റ്.