ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനത്തിനൊരുങ്ങുന്നു; ഓഗസ്റ്റ് രണ്ടിന് കൃഷി മന്ത്രി പി. പ്രസാദ് നാടിന് സമർപ്പിക്കും

Spread the love

കോട്ടയം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാർട്ട് കൃഷിഭവൻ യാഥാർത്ഥ്യത്തിലേക്ക്. ഓഗസ്റ്റ് രണ്ടിന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന്് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് സ്മാർട്ട് കൃഷിഭവന്റെ ഉദ്ഘാടനം നിർവഹിക്കും.

കൃഷിഭവന് സമീപമുളള ബെന്നി തോമസ് തോട്ടത്തിലിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ തുറമുഖം-ദേവസ്വം- സഹകരണം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആധ്യക്ഷ്യം വഹിക്കും. കർഷകർക്ക് ആവശ്യമായ വിത്ത് മുതൽ വിപണി വരെ ഒരേ കുടക്കീഴിൽ എന്ന ആശയത്തിലാണ് സ്മാർട്ട് കൃഷിഭവൻ പ്രവർത്തിക്കുന്നത്. കൃഷിഭവൻ നവീകരണത്തോടൊപ്പം ട്രെയിനിംഗ് ഹാൾ, പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ഫ്രണ്ട് ഓഫീസ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി. കൂൺഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പ്രൊഫ. ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, സവിതാ ജോമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. ശശി, പി.ഡി. ബാബു, കെ. എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ഷാജി, ഷൈനു ഓമനക്കുട്ടൻ, സൗമ്യ വിനീഷ്, എം. മുരളി, മരിയ ഗൊരേത്തി,

സിനു ജോൺ, ലൂക്കോസ് തോമസ്, ലൂയി മേടയിൽ, മായ ബൈജു, പുഷ്പമ്മ തോമസ്, സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.ജോ ജോസ്, ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി, ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. ജ്യോതി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ രഞ്ജി ബാബു, കൃഷി ഓഫീസർ ജോസ്നാമോൾ കുര്യൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ്‌കുമാർ,

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു ജോർജ്, റോബിൻ ജോസഫ്, എൻ.എസ്. ഷാജി നന്ദിനിപുരം, വി.സി. മത്തായി, ജോസ് പാറേട്ട്, സനൽ നമ്പൂതിരി, സി.എസ്. സുരേഷ്, പി.ഡി. വിജയൻനായർ,കൈപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് സുരേന്ദ്ര ബാബു, നീണ്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ജി. രാജൻ, കാർഷിക വികസന സമിതിയംഗം കെ. ആർ. സനൽ, പാടശേഖരസമിതി പ്രതിനിധി ജോബി കുര്യൻ, മുതിർന്ന കർഷക തൊഴിലാളി ചെല്ലപ്പൻ ചിറയ്ക്കൽ എന്നിവർ പങ്കെടുക്കും.