
പത്തനംതിട്ട: തിരുവല്ലയുടെ ചരിത്രം വിളിച്ചോതുന്ന മ്യൂസിയം തിരുവല്ല കെഎസ്ആർടിസി ഡിപ്പോയില്‍ നിർമിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
തിരുവല്ല ബിലീവേഴ്സ് കണ്‍വെൻഷൻ സെന്ററില്‍ നടന്ന ഗതാഗത വകുപ്പിന്റെ സംസ്ഥാനതല സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തിരുവല്ലയുടെ പൈതൃകവും സാംസ്കാരിക പാരമ്പര്യവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായാണ് മ്യൂസിയം ഒരുക്കുന്നത്. ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങൾ, രേഖകൾ, വസ്തുക്കൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും.
കൂടാതെ, കെഎസ്ആർടിസി ഡിപ്പോയുടെ എട്ടാം നിലയില്‍ സാംസ്കാരിക നിലയവും തിയേറ്ററും നിർമിക്കും. ഡിപ്പോയില്‍ എത്തുന്നവർക്ക് യാത്രാസൗകര്യത്തിനൊപ്പം വിനോദവും വിജ്ഞാനവും പകരുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. എംജി സോമൻ ഫൗണ്ടേഷൻ വഴി സംവിധായകൻ ബ്ലെസി സമർപ്പിച്ച നിർദേശം പരിഗണിച്ചാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group