വൃദ്ധനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി
സ്വന്തം ലേഖിക
വയനാട്: അമ്പലവയലില്‍ വൃദ്ധനെ രണ്ട് പെണ്‍കുട്ടികള്‍ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു.
അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി (68) മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികൾ പൊലീസില്‍ കീഴടങ്ങി.
പത്താം ക്ലാസിലും പതിനൊന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പെണ്‍കുട്ടികള്‍.
ഇവരുടെ അമ്മയും പൊലീസ് കസ്‌റ്റഡിയിലുണ്ട്.
അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി.
ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്നത് മുഹമ്മദിന്റെ വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് സംഭവമുണ്ടായത്.
ഭാര്യ പുറത്ത് പോയ സമയത്താണ് മുഹമ്മദ് പെണ്‍കുട്ടികളുടെ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഇത് തടയാന്‍ കുട്ടികളും ശ്രമിച്ചു. ഇതിനിടെ ഉന്തും തള്ളുമുണ്ടായി. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് കുട്ടികള്‍ മുഹമ്മദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടികളെ നാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. നാളെയാകും തെളിവെടുപ്പ് നടക്കുക.