video
play-sharp-fill

കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ ; പിടിയിലായത് എ.എച്ച്.പി പ്രവർത്തകൻ

കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാൾ പൊലീസ് പിടിയിൽ ; പിടിയിലായത് എ.എച്ച്.പി പ്രവർത്തകൻ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : അൻപത് ലക്ഷത്തോളം രൂപ മുടക്കി കാലടിയിൽ സിനിമാ സെറ്റ് തകർത്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സെറ്റ് തകർക്കുന്നതിനായി നേതൃത്വം നൽകിയ എഎച്ച്പി പ്രവർത്തകൻ രതീഷിനെയാണ് പൊലീസ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് മറ്റ് നാല് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗദൾ, എഎച്ച്പി പ്രവർത്തകർ ചേർന്ന് തകർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലടി മണപ്പുറത്ത് നിർമിച്ച ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ഇവർ സെറ്റ് കഴിഞ്ഞ ദിവസം പൊളിച്ച് മാറ്റിയത്.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങൾ മുടക്കിനിർമിച്ച സെറ്റാണ് പൊളിച്ച് മാറ്റിയത്.

സംസ്ഥാനത്ത് നിലനിൽക്കുന്ന കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടൻ തുടങ്ങാനിരിക്കുകയായിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിട്ട നൂറിലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിർമ്മിച്ചിരുന്നത്.