play-sharp-fill
കോട്ടയം കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽച്ചില്ല് അടിച്ചു തകർത്ത് ‘മിന്നൽ മുരളി’; വീടിന്റെ മുന്നിൽ മല വിസർജനം നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർക്കുകയും ചെയ്തു;  തല്ലിത്തകർത്തത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ചില്ല്

കോട്ടയം കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽച്ചില്ല് അടിച്ചു തകർത്ത് ‘മിന്നൽ മുരളി’; വീടിന്റെ മുന്നിൽ മല വിസർജനം നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർക്കുകയും ചെയ്തു; തല്ലിത്തകർത്തത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ചില്ല്

സ്വന്തം ലേഖകൻ

കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

വെച്ചൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ വീട്ടിൽ ഷാജിയുടെ ആൾത്താമസമില്ലാത്ത വീടിൻ്റെ ജനൽ ചില്ല് അടിച്ചു തകർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം എം.ആർ.എഫ് ട്രെയിനിങ് സെന്ററിലേയ്ക്കുള്ള വഴിയിലെ അടിച്ചിട്ടിരിക്കുന്ന വീടിന്റെ ജനൽ ചില്ലാണ് അക്രമി സംഘം അടിച്ചു തകർത്തത്.

വീടിന്റെ മുന്നിൽ മല വിസർജനം നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർത്തും വീടിന്റെ വാതിൽ സമീപത്തെ തോട്ടിൽ എറിയുകയും ചെയ്തു. രണ്ടു ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

ജനൽചില്ല് തല്ലിത്തകർത്ത ശേഷം മിന്നൽ മുരളി എന്ന് ഭിത്തിയിൽ എഴുതിയും വെച്ചിട്ടുണ്ട്.

നാളുകളായി ഈ വീട് പൂട്ടിയിട്ട ശേഷം ഷാജിയും കുടുംബവും വെച്ചൂരിലാണ് താമസം. വെച്ചൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഷാജി.

നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ആക്രമണ വിവരം ഷാജി അറിഞ്ഞത്.

തനിക്ക് ശത്രുക്കൾ ആരുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ മനോജ്കുമാർ പറഞ്ഞു.

ഈ ഭാഗത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.