
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നല്‍ മാജിക് എന്ന് പേരിട്ടതില്‍ റിപ്പോർട്ട് തേടി കോടതി.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പോലിസിനോട് റിപ്പോർട്ട് നല്കാൻ നിർദേശിച്ചത്. മ്യുസിയം എസ്.എച്ച്.ഒ ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോർട്ട് നല്‍കണമെന്നാണ് നിർദേശം.
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടത് ചൂണ്ടിക്കാട്ടി ഡിസിസി ജനറല്‍ സെക്രട്ടറി എം.എം. സഞ്ജിവ് കുമാർ ആണ് പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസൻസ് ഇല്ലാത്ത മദ്യത്തിൻ്റെ ഉത്പ്പാദനം വ്യാജമദ്യ ഉത്പ്പാദനമാണെന്ന് ഹർജിക്കാരൻ്റെ വാദം. ബെവ്കോ , മലബാർ ഡിസ്റ്റിലറിസ് മാനേജിംഗ് ഡയറക്ടർ മാർക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന ആവശ്യത്തിലാണ് റിപ്പോർട്ട് നല്കാൻ നിർദേശം.
ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ കഴിഞ്ഞദിവസമാണ് മിന്നല്‍ മാജിക് എന്ന പേര് മദ്യത്തിന് പ്രഖ്യാപിച്ചത്



