play-sharp-fill
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: മാർക്ക് ദാന വിവാദത്തിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജെലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ നടത്തിയ എം.ജി യൂണിവേഴ്‌സിറ്റി മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും, തുടർന്ന് പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു.

സർവകലാശാലയിൽ നടക്കുന്ന അഴിമതികളിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റിയിലേയ്ക്കു പന്ത്രണ്ടരയോടെ അതിരമ്പുഴയിൽ നിന്നും പ്രകടനം ആരംഭിച്ചത്. പ്രകടനം യൂണിവേഴ്‌സിറ്റിയ്ക്കു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു, പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരു വിഭാഗം പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. എന്നിട്ടും, പ്രതിഷേധക്കാർ വീണ്ടും കല്ലെറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തതോടെയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും തർക്കവും തുടരുകയാണ്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, കെ.എസ്.യു നേതാക്കളായ ജോബിൻ ജോർജ്, യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയിലേയ്ക്കു നടന്ന മാർച്ചിൽ പങ്കെടുത്തു.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഡിവൈഎസ്പി ആർ.ശ്രീകുമാർ, ഇൻസ്‌പെക്ടർമാര്യ അനൂപ് ജോസ്, എ.ജെ തോമസ്, നിർമ്മൽ ബോസ്, എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷം ഇപ്പോഴും തുടരുകയാണ്.