നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം; രണ്ടാമനായി കെ.എന്‍ ബാലഗോപാല്‍

നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം; രണ്ടാമനായി കെ.എന്‍ ബാലഗോപാല്‍

 

തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം. കെ. രാധാകൃഷ്ണന് പകരം ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയന് സമീപത്ത് സീറ്റ്.

റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. കെ. രാധാകൃഷ്ണന് പകരം മന്ത്രിയായെത്തിയ ഒ.ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം.

സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് മന്ത്രിമാരുടെ സീറ്റിങ് നിശ്ചയിക്കുന്നത്. കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയപ്പോള്‍ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എം.വി ഗോവിന്ദനായിരുന്നു രണ്ടാം നമ്പര്‍ സീറ്റില്‍. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചപ്പോഴാണ് കെ. രാധാകൃഷ്ണന്‍ ആ സീറ്റിലെത്തിയത്.