ദുരിതബാധിതർക്ക് ആശ്വാസമായി മന്ത്രിമാർ; സാധ്യമാകുന്നതെല്ലാം ചെയ്യും, പുനരധിവാസം പരമാവധി വേഗത്തിലാക്കുമെന്നും മന്ത്രി പി രാജീവ്
കൽപ്പറ്റ: എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാരായ പി രാജീവ്, ഒ.ആർ കേളു എന്നിവർ സന്ദർശിച്ചു.
ദുരിതബാധിതർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പി രാജീവ് പറഞ്ഞു. പുനരധിവാസം പരമാവധി വേഗത്തിലാക്കും.
ദുരന്ത ദിവസത്തെ ഞെട്ടിക്കുന്ന ഓർമ്മകളും കുടുംബാംഗങ്ങളും അയൽവാസികളും നഷ്ടപ്പെട്ട സങ്കടങ്ങളും ക്യാമ്പിലുള്ളവർ മന്ത്രിമാരോട് പങ്കുവെച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമ്പിലെ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മന്ത്രിമാർ അധികൃതരോട് സംസാരിച്ചു.
എസ്.ഡി.എം.എൽ.പി സ്കൂളിലെ ക്യാമ്പിൽ 62 കുടുംബങ്ങളിലെ 224 അംഗങ്ങളാണുള്ളത്. ഇതിൽ 134 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.
Third Eye News Live
0