video
play-sharp-fill
ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ കേരളവും പിഎസ്‌സിയും മറുപടി നല്‍കണം; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ സുപ്രീം കോടതി

ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ കേരളവും പിഎസ്‌സിയും മറുപടി നല്‍കണം; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാനത്തിനും പിഎസ്‌സിക്കും മറുപടി നല്‍കാൻ ആറാഴ്‌ച സമയം നല്‍കി സുപ്രീം കോടതി.

ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തേ കേസില്‍ വിശദമായ വാദം കേള്‍ക്കാൻ കോടതി തീരുമാനിച്ചിരുന്നു.

സംസ്ഥാന സർക്കാർ അടക്കം എതിർ കക്ഷികളുടെ മറുപടി ലഭിച്ചശേഷം സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. കേരളത്തില്‍ നിന്നുള്ള ആന്റി കറപ്‌ഷൻ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയില്‍ നേരത്തേ ഹർജി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നല്‍കാനുള്ള ചട്ടം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.