മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാൻ എത്തിയ പോലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചു തള്ളി ; വീഴ്ചയിൽ ടാക്സി കിയോക്സിൽ ഇടിച്ച് തലയ്ക്ക് പരിക്ക് ; സംഭവത്തിൽ പ്രകോപിതരായ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞു

Spread the love

കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയ മധ്യവയസ്കനെ പിടിച്ചുതള്ളിയതിനെ തുടർന്ന് ഇയാൾക്ക് പരിക്കേറ്റു. തലയ്ക്കാണ് പരിക്കേറ്റത് .

ഇന്നലെ രാത്രി ആലുവ റെയിൽവെ സ്റ്റേഷനിലാണ് സംഭവം. മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പൈലറ്റ് പോകാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥൻ മദ്യലഹരിയിലായിരുന്ന മധ്യവയസ്കനെ സ്റ്റേഷനിലേക്ക് വരുന്നത് കണ്ട് തള്ളിമാറ്റുകയായിരുന്നു.

വീഴ്ച്ചയിൽ ടാക്സി കിയോസ്കിൽ ഇടിച്ച് ഇയാളുടെ തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാരും സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും മന്ത്രിയെ തടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം പൈലറ്റ് വാഹനത്തിൽ മധ്യവയസ്കനെ ആശുപത്രിയിൽ എത്തിച്ചു.  മധ്യവയസ്കൻ്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.