മന്ത്രി എ.കെ.ശശീന്ദ്രൻ രാജി വയ്ക്കണമെന്ന് കേരളത്തിലെ അജിത് പവാർ പക്ഷം ആവശ്യപ്പെട്ടു:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ അജിത് പവാര്‍ പക്ഷം നേതാവ് എന്‍എ മുഹമ്മദ് കുട്ടി രംഗത്ത്
അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ ശരദ് പവാര്‍ പക്ഷത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അജിത് പവാര്‍ വിഭാഗം രംഗത്തെത്തിയത്. തുടര്‍ നടപടികളുടെ ഭാഗമായി കേരള നിയമസഭയിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. അജിത് പവാറിന് ഒപ്പം നിന്നില്ല എങ്കിൽ അയോഗ്യരാക്കാൻ നിയമനടപടികളിലേക്ക് കടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0