കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ച സംഭവം; അപകടത്തിൽ തിരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്; മന്ത്രി വിഎൻ വാസവൻ

Spread the love

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുണ്ടായ  അപകടത്തില്‍ തിരച്ചില്‍ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് ‌മന്ത്രി വിഎൻ വാസവൻ.ഹിറ്റാച്ചി കൊണ്ട് വരണമെന്ന് താനാണ് പറഞ്ഞതെന്നും എന്നാൽ ഹിറ്റാച്ചി അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടിരുന്നു എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

കെട്ടിടം ഉപയോഗ ശൂന്യമായതാണെന്നും ആരും കുടുങ്ങിയിട്ടില്ലെന്നുമുള്ള മന്ത്രിമാരുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചതെന്ന് ആക്ഷേപം ഉയർന്നതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.