സ്വന്തം ലേഖകൻ
കോട്ടയം: രാഷ്ട്രീയത്തിൽ എതിർ ധ്രുവത്തിലാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ചയാളാണ് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അലങ്കരിച്ച കെഎസ്‍ആർടിസി ബസ് കോട്ടയത്തേക്കു തിരിച്ചത്.
ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയോടു യാത്രചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണു സർക്കാരിന്റെ പ്രതിനിധിയായി സഹകരണ റജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവനും വിലാപയാത്രയ്ക്കൊപ്പം ചേർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ പ്രത്യേകതകൾ കഴിഞ്ഞ കുറേ ദിവസമായി കേരളം ചർച്ച ചെയ്യുന്നതാണ്. എതിർ പാർട്ടിയിൽ ഉള്ള രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയൻ വരെയും ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ പങ്കുവെച്ചു.
എതിര്‍ പാര്‍ട്ടിയില്‍ ഉള്ള രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയൻ വരെയും ഉമ്മൻചാണ്ടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ഇതിനിടെയാണ് കോട്ടയത്ത് നിന്നുള്ള സിപിഎം മന്ത്രി വി എൻ വാസവൻ ഉമ്മൻചാണ്ടിയെ ഓര്‍ത്തെടുക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഉമ്മൻചാണ്ടിയില്‍ നിന്നാണെന്ന് കോട്ടയം പ്രസ് ക്ലബ് നടത്തിയ അനുസ്മരണ പരിപാടിയില്‍ വി എൻ വാസവൻ പറഞ്ഞു.
ഉമ്മൻചാണ്ടിയെ പരിചയപ്പെടുന്നത് 1979 ലാണ്. തൊട്ടടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഉമ്മൻചാണ്ടിക്ക് വേണ്ടി പ്രചാരണത്തിന് നേതൃത്വം നല്‍കി. അന്ന് വീടുകളില്‍ വോട്ട് തേടിയുള്ള ഉമ്മൻചാണ്ടിയുടെ യാത്ര ഇപ്പോഴും ഓര്‍ക്കുകയാണ്.
രാത്രി വൈകി വീടുകളില്‍ വോട്ട് തേടാൻ എത്തുമ്പോള്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലേയെന്ന് സംശയം തനിക്കുണ്ടായിരുന്നു എന്ന് വിഎൻ വാസവൻ പറയുന്നു. എന്നാല്‍ നമ്മള്‍ രാത്രി വൈകിച്ചെന്നാണെങ്കിലും വോട്ട് ചോദിച്ചാല്‍ അവിടെയെത്തി സംസാരിക്കുന്നതോടെ ആളുകള്‍ക്ക് ഇഷ്ടം വരും എന്ന് ആയിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.
യഥാര്‍ത്ഥത്തില്‍ ഇതേ അനുഭവം തനിക്ക് പിന്നീട് ഉണ്ടായിട്ടുണ്ടെന്നും വി എൻ വാസവൻ പറയുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലെ ബാലപാഠങ്ങള്‍ പഠിച്ചത് ഉമ്മൻചാണ്ടിയില്‍ നിന്നാണ് എന്ന് പറയാൻ ആകും. കോട്ടയം ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എല്ലാം ഉമ്മൻചാണ്ടി അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ ചില രാഷ്ട്രീയ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഉമ്മൻചാണ്ടിയും വി എൻ വാസവനും തമ്മില്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട് ഏറ്റുമുട്ടിയ കാലത്തെക്കുറിച്ചാണ് ചാണ്ടി ഉമ്മൻ ഓര്‍ത്തെടുത്തത്. അന്ന് തന്റെ വീട്ടില്‍നിന്ന് ഒരു ബന്ധു വി എൻ വാസവന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതായി ചാണ്ടി ഉമ്മൻ ചിരിയോടെ ഓര്‍മ്മ പങ്കുവെച്ചു.
ഉമ്മൻചാണ്ടിയുമായി ആ ബന്ധു ഏതോ വിഷയത്തില്‍ ചെറിയതോതില്‍ പെട്ടെന്ന് അഭിപ്രായവ്യത്യാസം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് വളരെ പെട്ടെന്ന് അദ്ദേഹം അവിടെ നിന്ന് എതിരാളിയായ വി എൻ വാസവൻ സിന്ദാബാദ് എന്ന് വിളിച്ചതെന്ന് ചാണ്ടി ഉമ്മൻ ഓര്‍ക്കുന്നു. അന്ന് താൻ വളരെ ചെറുപ്പം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
–