play-sharp-fill
‘ബ​ക്രീ​ദി​ന് ഇളവ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍. ഇ​താ​ണ് സംസ്ഥാനത്തിന്റെ രീതി’: വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

‘ബ​ക്രീ​ദി​ന് ഇളവ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍. ഇ​താ​ണ് സംസ്ഥാനത്തിന്റെ രീതി’: വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: സംസ്ഥാന സർക്കാർ ബക്രീദിന് അനുവദിച്ച ഇളവിൽ വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കും, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി​യെ​ന്ന് അദ്ദേഹം വിമർശിച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ലെന്നും, സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വു​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ ബു​ദ്ധി​യും ക​ഴി​വും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് കോ​വി​ഡി​നെ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.