
പേരും സ്വഭാവവും സിനിമയിലെ വില്ലൻ ജോസ് പ്രകാശിന്റേത്..! ഏഴ് ഭാര്യമാർ പോരാതെ പിഞ്ചു കുഞ്ഞിനെയും പീഡിപ്പിച്ചു: വൈക്കത്ത് പിടിയിലായ മുൻ മന്ത്രിയുടെ പഴ്‌സൺ സ്റ്റാഫ് അംഗം ദുർമന്ത്രവാദിയുമെന്ന് പൊലീസ്; സ്ത്രീകളെ വശീകരിച്ചിരുന്നത് മുട്ടയിൽ കൂടോത്രം ഒളിപ്പിച്ചു വച്ച്
ക്രൈം ഡെസ്‌ക്
വൈക്കം: ഏഴു ഭാര്യമാരുണ്ടായിട്ടും, പത്തു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയുടെ പഴ്‌സൺ സ്റ്റാഫ് അംഗമായ മന്ത്രവാദി സ്ത്രീകളെ കുടുക്കിയത് മുട്ടയിൽ കുടോത്രം ഒളിപ്പിച്ചു വെച്ചെന്ന് വെളിപ്പെടുത്തൽ. മുട്ടയിൽ കൂടോത്രം ചെയ്ത ശേഷം സ്ത്രീകൾ കടന്നു പോകുന്ന വഴിയിൽ ഒളിപ്പിച്ചു വച്ചാണ് പ്രതി ഇവരെ വശീകരിച്ചിരുന്നതെന്നാണ് ആരോപണം ഉയരുന്നത്. പ്രതിയുടെ ഭാര്യമാരിൽ ഒരാളാണ് ഇതു സംബന്ധിച്ചു അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.
മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായി ആർ.ബാലകൃഷ്ണപിള്ളയുടെ പഴ്‌സൺൽ സ്റ്റാഫ് അംഗമായ കൊട്ടാരക്കര കിഴക്കേത്തെരുവ് മേലൂട്ടിൽ (മുളമൂട്ടിൽ) എം.ജി. ജോസ് പ്രകാശിനെ(56)യാണ് കഴിഞ്ഞ ദിവസം വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നും പ്രതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും, കടമറ്റത്ത് കത്തനാരുടെ പിൻതുടർച്ചക്കാരനാണ് എന്ന് അവകാശപ്പെട്ടാണ് പണം അപഹരിച്ചിരുന്നതെന്നും അന്വേഷണത്തിൽ പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 ൽ നടന്ന പീഡനക്കേസിലാണ് ഇപ്പോൾ പ്രതി വൈക്കം പൊലീസിന്റെ പിടിയിലായത്. അന്ന് പത്തു വയസുള്ള പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും, പുറത്ത് പറഞ്ഞാൽ വീട്ടുകാരെ അടക്കം പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ പെൺകുട്ടി ആരോടും വിവരം പറയാതെ ഇരുന്നു.
2018 ൽ ആദ്യകുർബാനയ്ക്ക് തലേന്ന് കുമ്പസാരവേളയിൽ ഇടവക വികാരിയോട് പെൺകുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. ഇതേ തുടർന്ന് കുട്ടിയുടെ അമ്മ വിവരം അറിയുകയും, പരാതിയുമായി പൊലീസിനെ സമീപിക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും, പ്രതിയുടെ സ്വാധീനത്തെ തുടർന്ന് നടപടികൾ ഒന്നുമുണ്ടായില്ല.
പീഡനത്തിന് ഇരയായ പെൺകുട്ടി പാലാ മജിസ്‌ട്രേറ്റിന് നേരിട്ട് മൊഴികൊടുത്തെങ്കിലും, അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തിക്കാനുള്ള താല്പര്യം പൊലീസും കാട്ടിയില്ല. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം കഴിഞ്ഞ മാസം ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇത്തരത്തിൽ പ്ട്ടികയെടുത്തപ്പോഴാണ് ഈ കേസും ശ്രദ്ധയിൽപ്പെട്ടത്.
ഇതേത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയെ വൈക്കത്തുള്ള ഏഴാം ഭാര്യയുടെ വീട്ടിൽ നിന്ന് പൊലീസ് സംഘം പ്രതിയെ പൊക്കി അകത്താക്കി. പുനലൂർ, കൊട്ടാരക്കര, ചെങ്ങന്നൂർ, ഉല്ലല, കല്ലട, ചാത്തന്നൂർ, അടൂർ എന്നിവിടങ്ങളിൽ ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനക്കേസ് കൂടാതെ വിവാഹത്തട്ടിപ്പ് കേസ് കൂടി ഇയാൾക്കെതിരെ പൊലീസ് ഉടൻ ചുമത്തിയേക്കും.
വിവാഹമോചിതനാണെന്നും ഉത്തരേന്ത്യയിലെ ഡോക്ടറാണെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പുകളെല്ലാം നടത്തിയിരുന്നത്. ഓരോ സ്ത്രീകൾക്കൊപ്പവും കുറേക്കാലം താമസിക്കുകയും ഒന്നോ രണ്ടോ മക്കൾ ആയിക്കഴിയുമ്പോൾ സ്വത്തുക്കൾ അടിച്ചുമാറ്റി സ്ഥലം വിടുകയാണ് പതിവ്. ഏറെക്കാലം കൂടെ കഴിഞ്ഞ കൊട്ടാരക്കര സ്വദേശിനി 13 വർഷം വിദേശത്ത് ജോലി ചെയ്ത സമ്പാദ്യം മുഴുവൻ ജോസ് പ്രകാശ് കൈക്കലാക്കിയെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
അതിനിടെ ദുർമന്ത്രവാദത്തിന്റെ പേരിൽ കോട്ടയത്തെ ഒരു വൃദ്ധന്റെ 2.65 ലക്ഷംരൂപ തട്ടിയെടുക്കുകയും ചെയ്തതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ ഈ വിഷയത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.