കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊറോണ ; കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യതലസ്ഥാനത്ത് പ്രതിദിന രോഗികൾ ആയിരത്തിന് മുകളിൽ

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനി രോഗവിവരം അ‌റിയിച്ചത്.

നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്. നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂൺ 23-ന് സംഘടിപ്പിച്ച ചടങ്ങിനെത്താൻ കഴിയുകയില്ലെന്ന് കേന്ദ്രമന്ത്രി അ‌റിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്യത്ത് കൊറോണ വ്യാപനം വർധിച്ച് വരികയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും രോഗബാധിതർ കൂടുതലാണ്. ഞായറാഴ്ച 1,530 പേർക്കാണ് ഡൽഹിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യതലസ്ഥാനത്ത് ആയിരത്തിന് മുകളിൽ പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്.