ഈ പരീക്ഷണത്തെയും അതിജീവിച്ചു തിരിച്ചുവരും’; ഇന്നസെന്റിനെ സന്ദര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍

Spread the love

സ്വന്തം ലേഖകൻ‍

കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റിന്റെ ആരോഗ്യനില അറിയാന്‍ മന്ത്രി സജി ചെറിയാന്‍ ആശുപത്രിയില്‍ എത്തി.

കുടുംബാംഗങ്ങളുമായും ആശുപത്രിയിലുള്ള നടന്‍ ജയറാം, ഇടവേള ബാബു എന്നിവരുമായി മന്ത്രി സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ പരീക്ഷണത്തെയും അതിജീവിച്ച് ഇന്നസെന്‍റ് തിരിച്ചുവരുമെന്ന പ്രതീക്ഷയും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

സജിചെറിയാന്‍റെ കുറിപ്പ്

പ്രിയപ്പെട്ട നടൻ ഇന്നസെന്‍റ് ചികിത്സയിൽ കഴിയുന്ന എറണാകുളം ലേക് ഷോർ ആശുപത്രിയിൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളുമായും ആശുപത്രിയിൽ കൂടെയുള്ള ഇടവേള ബാബു, ജയറാം എന്നിവരുമായും സംസാരിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

ആശുപത്രി എം ഡി, സി ഇ ഒ, മുതിർന്ന ഡോക്ടർമാർ എന്നിവരുമായി സംസാരിച്ചു. ഇന്ന് രാത്രി 8 മണിക്ക് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സാപുരോഗതി വിലയിരുത്തി തുടർന്നുള്ള കാര്യങ്ങൾ തീരുമാനമെടുക്കും. ഈ പരീക്ഷണത്തെയും അതിജീവിച്ചു അദ്ദേഹം തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.