video
play-sharp-fill

ഒരു ചെരുപ്പ് വരുത്തിയ വിനയെ  …!  ചെരുപ്പ് സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു ;  ആന്ധ്ര ടൂറിസം മന്ത്രി റോജ വീണ്ടും വിവാദത്തിൽ

ഒരു ചെരുപ്പ് വരുത്തിയ വിനയെ …! ചെരുപ്പ് സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് പിടിപ്പിച്ചു ; ആന്ധ്ര ടൂറിസം മന്ത്രി റോജ വീണ്ടും വിവാദത്തിൽ

Spread the love

സ്വന്തം ലേഖകൻ

വിശാഖപട്ടണം : കടല് കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പക്ഷേ കടലിലെ മണൽ പരപ്പിലൂടെ നടക്കുമ്പോൾ പ്രധാന വില്ലൻ നമ്മുടെ കാലിലെ ചെരുപ്പാണ്. പൂഴി മണലിലൂടെ നടക്കുമ്പോൾ പുതഞ്ഞു പോകുന്നതിനാൽ പലപ്പോഴും ചെരിപ്പ് കയ്യിൽ ഊരി പിടിക്കുകയോ സുരക്ഷിതസ്ഥാനത്ത് വയ്ക്കുകയുമാണ് പലരും ചെയ്യാറ്.

എന്നാൽ ചെരുപ്പ് മൂലം ഒരു വിവാദത്തിൽ ആയിരിക്കുകയാണ് ആന്ധ്രയിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ ടൂറിസം മന്ത്രിയായ റോജ.
നാഗേരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ റോജ ബപട്ല സൂര്യലങ്ക ബീച്ച്‌ സന്ദര്‍ശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ കടലില്‍ ഇറങ്ങിയ മന്ത്രിയായ റോജ തന്‍റെ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അത് കൈയ്യില്‍ പിടിക്കുന്നതും. റോജ വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന ഫോട്ടോകള്‍ വൈറലായി. ഇതോടെ കടുത്ത വിമര്‍ശനവും ട്രോളുമാണ് റോജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അതേ സമയം ബീച്ച്‌ സന്ദര്‍ശനത്തിന് ശേഷം അവിടുത്തെ അധികൃതരുമായി മന്ത്രി അവലോകന യോഗം നടത്തി. ബപട്ല സൂര്യലങ്ക ബീച്ച്‌ മനോഹരമാണെന്നും, മികച്ച ടൂറിസം കേന്ദ്രമാക്കി ഇതിനെ മാറ്റുന്ന തരത്തിലുള്ള അടിസ്ഥാന വികസനം ഇവിടെ നടപ്പിലാക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.

1999 ല്‍ തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് റോജ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാല്‍ 2009 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജഗന്‍ മോഹന്‍ റെഡ്ഡിക്കൊപ്പം ആദ്യകാലത്ത് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് റോജ. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നാഗേരി
മണ്ഡലത്തില്‍ നിന്നും വിജയിച്ച റോജ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് ഭരണം നേടിയപ്പോള്‍ മന്ത്രിയുമായി.