
ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത പരിപാടിക്ക് ആളെ കൂട്ടാൻ അങ്കണവാടി വർക്കർമാരെയും ഹെല്‍പ്പർമാരെയും നിർബന്ധിച്ച് എത്തിക്കാൻ നിർദേശം നല്‍കിയത് വിവാദത്തില്‍.
ഞായറാഴ്ച മാങ്കുളത്ത് നടന്ന പരിപാടിയില്‍ നിർബന്ധമായും എത്തണമെന്നും, ഹാജരാകാത്തവർക്ക് അറ്റൻഡൻസ് ഉണ്ടാകില്ല എന്നും കാണിച്ച് ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശബ്ദ സന്ദേശം പുറത്തുവിട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
മാങ്കുളം പഞ്ചായത്തിൻ്റെ വികസന സദസ്സില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഇന്നലെ രാവിലെ 10 മണിക്ക് പങ്കെടുക്കവെയാണ് ഈ സംഭവം. അങ്കണവാടി ജീവനക്കാരും ഹെല്‍പ്പർമാരും ഉള്‍പ്പെടുന്ന 52 പേരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് സൂപ്പർവൈസർ ഈ നിർദേശം നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാങ്കുളം പഞ്ചായത്ത് പ്രസിഡൻ്റും സെക്രട്ടറിയും നിർദേശം നല്‍കിയതിനെ തുടർന്നാണ് താൻ ഇത് അറിയിക്കുന്നത് എന്നും സൂപ്പർവൈസർ ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.