സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാമത്; രാജ്യത്തിന് തന്നെ മാതൃക: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Spread the love

സ്ത്രീ സുരക്ഷ, ആതിഥേയ മര്യാദ എന്നിവയില്‍ കേരളം ഒന്നാമത്. രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ത്യാ ടുഡേ നാഷണല്‍ ബിഹേവിയറല്‍ ഇൻഡക്സ് സര്‍വ്വേയിലാണ് കേരളം ഇക്കാര്യത്തിൽ ഒന്നാമത് എത്തിയത്. ഇത് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി റിയാസ് പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

സ്ത്രീ സുരക്ഷയിൽ, ആതിഥേയ മര്യാദയിൽ കേരളത്തിന് ഒന്നാം സ്ഥാനം നൽകി സഞ്ചാരികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യാ ടുഡേ നടത്തിയ സർവ്വേയിൽ സഞ്ചാരികളോടുള്ള പെരുമാറ്റത്തിലും (Domestic Behaviour) ആതിഥേയ മര്യാദയിലും കേരളത്തെ ഒന്നാം സ്ഥാനത്താണ് തിരഞ്ഞെടുത്തിരിക്കുന്നത്.

ടൂറിസത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇടപെടുന്ന ജനങ്ങൾക്ക് ലഭ്യമായ അംഗീകാരമാണിത്.